background img

The New Stuff

കയറ്റുമതി - ഇറക്കുമതി ആരംഭിക്കും മുമ്പ്


ഐഇ കോഡില്ലാതെ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ കയറ്റുമതിയും ഇറക്കുമതിയും നടത്താന്‍കഴിയില്ല. ഈ കോഡ് നമ്പര്‍ നല്‍കുന്നത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ ഓഫീസുണ്ട്. തിരുവനന്തപുരത്തെ ഓഫീസിന്റെ അധികാരപരിധി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ്. കൊച്ചി ഓഫീസിനു കീഴില്‍ മറ്റു ജില്ലകളും, ലക്ഷദ്വീപുമാണുള്ളത്. ഐഇസി എന്നത് 10 അക്കമുള്ള ലളിതമായ കോഡാണ്.

ചില വിഭാഗം കയറ്റുമതി-ഇറക്കുമതികളെ ഈ കോഡ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വന്തം ഉപയോഗത്തിന് സാധനങ്ങള്‍ കയറ്റുമതി/ഇറക്കുമതി ചെയ്യുന്നവര്‍, 25,000 രൂപയ്ക്ക് താഴെയുള്ള സാധനങ്ങള്‍ നേപ്പാളില്‍നിന്ന് കയറ്റുമതി/ഇറക്കുമതി ചെയ്യുന്നവര്‍, 25,000 രൂപയ്ക്ക് താഴെയുള്ള സാധനങ്ങള്‍ മ്യാന്‍മര്‍ അതിര്‍ത്തികളില്‍നിന്ന് കയറ്റുമതി/ഇറക്കുമതി ചെയ്യുന്നവരൊക്കെയാണ് കോഡ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്.അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.1. പാന്‍കാര്‍ഡിന്റെ കോപ്പി അല്ലെങ്കില്‍ ആദായനികുതി വിഭാഗത്തില്‍നിന്നുള്ള പാന്‍ അനുവദിച്ചുള്ള കത്തിന്റെ കോപ്പി നല്‍കിയതായാലും മതി.

ഒരു പാനില്‍നിന്ന് രണ്ട് ഐഇസി നല്‍കില്ല. 2. കറന്റ് അക്കൗണ്ട്3. ബാങ്കേഴ്സ് സര്‍ട്ടിഫിക്കറ്റ്4. അപേക്ഷാഫീസ് 250 രൂപ5. പുതിയ ഐഇസി കോഡ് ഇഷ്യുചെയ്യാനായി കമ്പനിയുടെ ലെറ്റര്‍ഹെഡ്.6. നിര്‍ദിഷ്ട ഫോറത്തില്‍ രണ്ടു സെറ്റ് അപേക്ഷാഫോറം7. രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ. അത് ബാങ്ക് മാനേജര്‍ അറ്റസ്റ്റ്ചെയ്യണം.8. 25 രൂപ സ്റ്റാമ്പൊട്ടിച്ച് വിലാസം എഴുതിയ കവര്‍ അല്ലെങ്കില്‍ 100 രൂപ സ്പീഡ് പോസ്റ്റിനുള്ള ചെലാന്‍/ഡിഡി. ഉല്‍പ്പാദകന്‍ കയറ്റുമതിചെയ്യുന്നുണ്ടെങ്കില്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന എന്റര്‍പ്രണേഴ്സ് മെമ്മോറാണ്ടം അക്നോളഡ്ജ്മെന്റ്, പങ്കാളിത്ത സ്ഥാപനമാണെങ്കില്‍ ഡീഡിന്റെ കോപ്പി, കമ്പനിയാണെങ്കില്‍ മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍ എന്നിവ സമര്‍പ്പിക്കണം.

ഐഇ കോഡ് പരിഷ്കരിക്കണമെങ്കില്‍ അപേക്ഷയിലെ എ, സി, ഡി എന്നിവ പൂരിപ്പിച്ച് അതോടൊപ്പം സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെങ്കില്‍ ഉടമസ്ഥന്റെ ജനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുമ്പു ലഭിച്ച ഐഇ കോഡിന്റെ വിവരങ്ങള്‍, കമ്പനിയാണെങ്കില്‍ ഇന്‍കോര്‍പറേഷന്റെ തീയതി, മറ്റുള്ളവര്‍ക്ക് സ്ഥാപന രൂപീകരണ തീയതി. ഈ അപേക്ഷ 60 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുകയാണെങ്കില്‍ പ്രത്യേക ഫീസ് വേണ്ട.സാധാരണ അപേക്ഷ സമര്‍പ്പിച്ച് രണ്ടു പ്രവൃത്തിദിവസത്തിനുള്ളില്‍ ഐഇസി കോഡ് നല്‍കും.

വിവരങ്ങളറിയാന്‍ http://dgft.gov.in/ie status.html ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കാം. ഓണ്‍ലൈനിലൂടെ ഡ്യൂപ്ലിക്കേറ്റ് ഐഇസി കോഡിന് അപേക്ഷിക്കാന്‍കഴിയില്ല. ഐഇസി അപ്ലിക്കേഷന്‍dgft.gov.in   ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഐഇസി കോഡ് ഉണ്ടെങ്കില്‍ ഉഏഎഠ, DGFT, Customs, Export Promotional Councils   എന്നിവയില്‍നിന്നുള്ള നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും.കൊച്ചി ഓഫീസ് വിലാസം: The Joint Director of Foreign Trade, A Block, 5th Floor, Kendriya Bhavan, Kakkanad, Kochi 682 037, Phone: 0484- 2427397.
കടപ്പാട് ദേശാഭിമാനി 

1 comment: Leave Your Comments

  1. If you are searching on how to start an import-export business in India, then you have come to the right place. Queries on starting import-export businesses have risen in popularity thanks in no small part to the internet, and its role in shaping our purchasing and selling habits. From home-based businesses to small & medium scale enterprises, e-commerce has made it possible to buy/sell from/to any part of the world. However, with every process, there are a few essential factors like documentation, procedures, and market knowledge, that every aspiring business owner should know, before starting his/her venture.

    ReplyDelete

നന്ദി...!!!!

Popular Posts