background img

The New Stuff

സംരംഭം ആരംഭിക്കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് അനുമതി വേണം


ഒരു വ്യവസായസംരംഭം ആരംഭിക്കുന്നതിന് പല ലൈസന്‍സുകളും ക്ലിയറന്‍സുകളും നിര്‍ബന്ധമാണ്. അതില്‍ ഏറ്റവും പ്രധാനം ഗ്രാമ/മുനിസിപ്പല്‍/കോര്‍പറേഷനില്‍നിന്നു ലഭിക്കേണ്ട അനുമതി പത്രമാണ്. അതു ലഭിക്കണമെങ്കില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്, അഗ്നിശമനസേനാ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതിപത്രത്തിനു പുറമെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്ന് ഡി ആന്‍ഡ് ഒ ലൈസന്‍സ്, ടൗണ്‍പ്ലാനിങ്ങില്‍നിന്നുള്ള അനുമതി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍നിന്നള്ള ലൈസന്‍സ്, വനംവകുപ്പിന്റെ അനുമതി, ഭൂഗര്‍ഭജല വകുപ്പിന്റെ അനുമതി തുടങ്ങിയവയില്‍ പലതും നല്‍കണമെന്നുണ്ട്. ഇതില്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് രണ്ടു രീതിയിലുള്ള അനുമതിപത്രങ്ങളാണ് നല്‍കുന്നത്.

ഒന്ന്: സംരംഭം ആരംഭിക്കുന്നതിനു മുമ്പ് സ്ഥലത്തിന്റെ അനുയോജ്യത പരിശോധിച്ചു നല്‍കുന്ന അനുമതിയാണ്. ഇതിന്റെ കാലാവധി സാധാരണ മൂന്നുവര്‍ഷമാണ്. പ്രവര്‍ത്തനാനുമതി: പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നല്‍കുന്ന അനുമതിയാണിത്. ഇതും മൂന്നുവര്‍ഷത്തേക്കു നല്‍കാം. കാലാവധി തീരുന്നതിന് മൂന്നുമാസം മുമ്പ് വീണ്ടും ബോര്‍ഡില്‍ അപേക്ഷിച്ച് അനുമതിപത്രം പുതുക്കിവാങ്ങണം. അല്ലാത്തപക്ഷം പിഴ ഈടാക്കും. വ്യവസായസ്ഥാപനങ്ങള്‍ ഫോം നമ്പര്‍ കഢഅ/1അ യിലാണ് അപേക്ഷ നല്‍കേണ്ടത്. എ4 സൈസ് പേപ്പറില്‍ സ്ഥാപനത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുടെ സ്ഥാനം രേഖപ്പെടുത്തിയ പ്ലാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടാതെ ജലസ്രോതസ്സുകളും റോഡുകളും മാപ്പില്‍ കാണിച്ചിരിക്കണം. ക്രഷര്‍യൂണിറ്റാണെങ്കില്‍ 200 മീറ്റര്‍ ചുറ്റുളവിലുള്ള മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പ്ലാനില്‍ കാണിച്ചിരിക്കണം. ഉല്‍പ്പാദനപ്രക്രിയ വിശദീകരിക്കുന്ന ചാര്‍ട്ടും അസംസ്കൃത പദാര്‍ഥങ്ങള്‍മുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ കാണിക്കുന്ന ചിത്രം, മലിനജല ശുദ്ധീകരണ സംവിധാനത്തിന്റെ പൂര്‍ണവിവരം അടങ്ങുന്ന ഡയഗ്രം, അളവുകള്‍, വിശദീകരണം എന്നിവ അപേക്ഷയോടൊപ്പം ഉണ്ടാകണം.

മലിനീകരണത്തിന്റെ തോതനുസരിച്ച് സംരംഭങ്ങളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. മുടക്കുമുതലിന്റെ അടിസ്ഥാനത്തില്‍ അനുമതിപത്രത്തിനുള്ള ഫീസും നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ മുടക്കുമുതല്‍ നിശ്ചയിക്കുന്നത് സ്ഥാപനത്തിനാവശ്യമായ ഭൂമിയുടെ വില, കെട്ടിടത്തിന്റെ ചെലവ്, മെഷീനറികളുടെ വില എന്നിവ ചേര്‍ത്താണ്. ഒരുകോടി രൂപമുതല്‍ അഞ്ചുകോടി രൂപവരെ സ്ഥിരമൂലധനം വരുന്ന സംരംഭത്തിന് റെഡ് വിഭാഗത്തിലാണെങ്കില്‍ 20,000 രൂപയും ഓറഞ്ച് വിഭാഗത്തിലാണെങ്കില്‍ 17,000 രൂപയും ഗ്രീന്‍ വിഭാഗത്തിലാണെങ്കില്‍ 14,000 രൂപയുമാണ് ഫീസ്.സിമന്റ്, ഡിസ്റ്റിലറി, ടാനറി, കടലാസ് നിര്‍മാണം, ഓയില്‍ റിഫൈനറി, പഞ്ചസാര ഫാക്ടറി, ഫെര്‍ട്ടിലൈസര്‍, തെര്‍മല്‍ പവര്‍പ്ലാന്റ് തുടങ്ങിയവ റെഡ്വിഭാഗത്തിലും പൊടിമില്‍ കോപ്പ്, കീടനാശിനി, പ്ലൈവുഡ് ആന്‍ഡ് ബോര്‍ഡ് നിര്‍മാണം, മത്സ്യസംസ്കരണം മുതലായവ ഓറഞ്ച് വിഭാഗത്തിലും വസ്ത്രനിര്‍മാണം, ഐസ്ക്രീം, ലഘു എന്‍ജിനിയറിങ്, മിനറല്‍വാട്ടര്‍, ബേക്കറി നിര്‍മാണം, കളിപ്പാട്ടങ്ങള്‍, പ്രിന്റിങ് പ്രസ്, റബര്‍ ഉല്‍പ്പന്നം, ചെരിപ്പ്നിര്‍മാണം, ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക്കല്‍ വിഭാഗം ഇവയെല്ലാം ഗ്രീന്‍വിഭാഗത്തിലും പെടും.
കടപ്പാട് ദേശാഭിമാനി  

0 comments:

Post a Comment

നന്ദി...!!!!

Popular Posts