background img

The New Stuff

കയറ്റുമതി - ഇറക്കുമതി കോഡിന് അപേക്ഷിക്കുമ്പോള്‍


1992ലെ വിദേശ വ്യാപാര ആക്ട് 7ലാണ് കയറ്റുമതി-ഇറക്കുമതി കോഡി (ഐഇസി)നെപ്പറ്റി നിര്‍വചിക്കുന്നത്. ഇതനുസരിച്ച്ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അനുവദിച്ച ഐഇസി നമ്പര്‍ ഇല്ലാതെ കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യാന്‍പാടില്ല. വിദേശവ്യാപാരവുമായി ബന്ധപ്പെട്ട ഏതുതരത്തിലുള്ള സംരംഭവും ആരംഭിക്കുന്നവര്‍ക്ക് ഐഇസി അത്യാവശ്യമാണ്. മന്ത്രാലയങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സ്വന്തം ആവശ്യത്തിന് കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യുന്നവര്‍ ഇവക്കെല്ലാം ഇളവുണ്ട്. ഐഇസി ലഭിക്കുന്നതിലൂടെ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറില്‍ ട്രേഡ്, കയറ്റുമതി പ്രോത്സാഹന കൗണ്‍സില്‍, കസ്റ്റംസ് എന്നിവിടങ്ങളില്‍നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കും.

കേരളത്തില്‍ രജിസ്ട്രേഡ് ഓഫീസ് ഉള്ളവയ്ക്കും ലക്ഷദ്വീപിലെ സ്ഥാപനങ്ങള്‍ക്കും (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെ) കൊച്ചിയിലെ കാക്കനാട്ടുള്ള (വിലാസം-5എ, കേന്ദ്രീയ ഭവന്‍, കൊച്ചി-682037) ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഓഫീസില്‍ ഐഇസിക്ക് അപേക്ഷിക്കാം. 2015 ജനുവരിമുതല്‍ അപേക്ഷിക്കാനുള്ള സൗകര്യം ഓണ്‍ലൈനാക്കിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ വെബ്സൈറ്റില്‍നിന്ന് (അജജഋചഉകഇട അചഉ അഅഥഅഅഠ ചകഞഥഅഅഠ എഛഞങ (അചഎ 2അ))അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോറത്തിന്റെ തുടക്കത്തില്‍ അപേക്ഷകന്റെ പാന്‍ നമ്പര്‍, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.

ഏതുതരം സംരംഭമാണ് എന്ന വിഭാഗത്തില്‍ ഉടമസ്ഥതാ സ്ഥാപനം, പങ്കാളിത്ത സംരംഭം, ലിമിറ്റഡ് ലയബിലിറ്റി സ്ഥാപനം, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പബ്ലിക് ലിമിറ്റഡ് കമ്പനി, രജിസ്ട്രേഡ് സൊസൈറ്റി മുതലായവയാണ് വരുന്നത്. സംരംഭം ഉടമസ്ഥതാഅവകാശത്തിലുള്ളതാണെങ്കില്‍ ഉടമസ്ഥന്റെ പേര്, വിലാസം, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. പങ്കാളിത്ത സ്ഥാപനമാണെങ്കില്‍ പാന്‍നമ്പര്‍, രൂപീകരിച്ച തീയതി, പങ്കാളികളുടെ എണ്ണം, അവരുടെയെല്ലാം പാന്‍, ജനത്തീയതി, പൂര്‍ണ വിലാസം, ആധാര്‍കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കണം. കമ്പനിയാണെങ്കില്‍ പാന്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ക്കും പുറമെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ഡയറക്ടറുടെ ഐഡന്റിറ്റി നമ്പര്‍ (ഡിന്‍), ആധാര്‍കാര്‍ഡ് നമ്പര്‍, ഡയറക്ടര്‍മാരുടെ എണ്ണം അവരുടെ പേര്, വിലാസം എന്നിവയും രേഖപ്പെടുത്തണം.അപേക്ഷകന്റെ ഫോട്ടോ (3 ഃ 3 സെ. മീ) ഡിജിറ്റല്‍രൂപത്തിലാക്കണം.

മറ്റു രേഖകളും ഡിജിറ്റലാക്കണം. അപേക്ഷാഫീസ് ആയ 250 രൂപ നെറ്റ് ബാങ്കിങ്ങിലൂടെ താഴെ പറയുന്ന ബാങ്കുകളില്‍ അടയ്ക്കാം. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ആക്സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്.പ്രാദേശിക ഓഫീസുകള്‍ ഐസിഇ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ നല്‍കുകയുള്ളു. ഇതിനുള്ള ഫോര്‍മാറ്റ് നല്‍കുമ്പോള്‍ രസീത് എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍വഴി അയച്ചുതരും. അതുപോലെത്തന്നെ അപേക്ഷയും മറ്റു രേഖകളും സംബന്ധിച്ച തുടര്‍നടപടി സ്വീകരിച്ചശേഷം ഐഇസിയും ഇ-മെയിലായിത്തന്നെ അയക്കും.

കടപ്പാട് ദേശാഭിമാനി  

0 comments:

Post a Comment

നന്ദി...!!!!

Popular Posts