background img

The New Stuff

സംരംഭങ്ങള്‍ എവിടെ രജിസറ്റര്‍ ചെയ്യണം?


സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് അവയുടെ ഘടനയെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാക്കുന്നത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. കമ്പനികളുടെ ഉടമസ്ഥാവകാശം എങ്ങനെയാകണം എന്നതിനെക്കുറിച്ച് ഇത്തവണ പരിശോധിക്കാം. കമ്പനികള്‍ പ്രധാനമായും പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക് ലിമിറ്റഡ് വിഭാഗത്തില്‍ പെടുന്നവയാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, കാക്കനാട്, എറണാകുളം എന്ന വിലാസത്തിലാണ് ഇവ രജിസ്റ്റര്‍ചെയ്യാന്‍ അപേക്ഷിക്കേണ്ടത്. അതിനായി കമ്പനി സെക്രട്ടറി/ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, അഡ്വക്കറ്റ് എന്നിവരുടെ സേവനം ഉപയോഗിക്കാം. കമ്പനിയില്‍ മിനിമം രണ്ട് അംഗങ്ങളും പരമാവധി 50 അംഗങ്ങളുമാണ് വേണ്ടത്. ഓഹരി കൈമാറ്റംചെയ്യാം. ബാധ്യതകള്‍ ലിമിറ്റഡ് ആണ്. പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ മിനിമം അംഗങ്ങള്‍ ഏഴാണ്.

പരമാവധി എത്ര വേണമെങ്കിലും ആകാം. പേരു സൂചിപ്പിക്കുംപോലെ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പായി (എല്‍എല്‍പി) രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലയബിലിറ്റി ലിമിറ്റഡ് ആണ്. എന്‍എല്‍പിയുടെ പേരുതന്നെ നിയമപരമായി നിലനില്‍ക്കുന്ന ഒരു പ്രത്യേക എന്‍ന്റിറ്റി ആയി കണക്കാക്കാം. ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ചെയ്യുന്നത് രണ്ടു തരത്തിലാണ്. തിരുവിതാംകൂര്‍ കൊച്ചി മേഖലയിലുള്ള സ്ഥാപനങ്ങള്‍ 1955ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മികസംഘങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനുള്ള ആക്ട് അനുസരിച്ചും, 1960ലെ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ചുമാണ് രജിസ്റ്റര്‍ചെയ്യേണ്ടത്.

ജില്ലാ രജിസ്ട്രാര്‍ക്കാണ് ഇത് രജിസ്റ്റര്‍ചെയ്യുന്നതിനുള്ള അധികാരം. വ്യവസായ സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ചെയ്തു നല്‍കുന്നത് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജരാണ്. വ്യവസായത്തില്‍ പ്രവൃത്തിപരിചയമുള്ള പത്തോ അതിലധികമോ വ്യത്യസ്ത കുടുംബങ്ങളിലെ അംഗങ്ങളാണ് അതിനു യോഗ്യര്‍.

കടപ്പാട് ദേശാഭിമാനി  

0 comments:

Post a Comment

നന്ദി...!!!!

Popular Posts