background img

The New Stuff

  1. ആനുകൂല്യം,
  2.  തുടക്കം,
  3.  ന്യൂസ്‌,
  4.  പ്രശ്നങ്ങൾ,
  5.  ഉല്പ്പന്നം,
  6.  കഥകൾ,
  7.  ഉത്തരവുകൾ,
  8.  കയറ്റുമതി,
  9.  മാർക്കറ്റിംഗ്,
  10.  മൂലധനം,
  11.  ഉപദേശം,
  12.  അസംസ്‌കൃത സാധനങ്ങള്‍, 
  13. വ്യവസായിക ഭൂസ്വത്ത്‌,
  14.  വിൽപ്പന

test



സംരംഭകന്‍ ഏതു സാഹചര്യത്തില്‍പ്പെട്ടാലും അവിടെ അവസരം കണ്ടെത്താന്‍ ശ്രമിക്കുക. സമസ്ത മേഖലകളിലും വിജയിച്ച സംരംഭകരുടെ ജീവിതാനുഭവങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിച്ച് അതില്‍നിന്ന് ആവേശംകൊള്ളുക. അവരില്‍ മിക്കവരും ആരംഭകാലത്ത് കയ്പേറിയ ജീവിതാനുഭവത്തിന്റെ ഉടമയായിരുന്നുവെന്നു മനസ്സിലാകും. നിരവധി പ്രതിസന്ധികള്‍ തരണംചെയ്താണ് അവര്‍ വിജയം കൊയ്തത്. അവസരങ്ങള്‍ എന്നും ലഭിക്കുന്നതല്ല. ലഭിക്കുന്ന അവസരങ്ങളില്‍നിന്ന് ഓടിയൊളിക്കുന്നതിനു പകരം അവസരങ്ങളില്‍നിന്നു സാധ്യത കണ്ടെത്താന്‍ ശ്രമിക്കുക. ശരിക്കു ശ്രമിച്ചാല്‍ മാത്രമെ അവസരങ്ങളിലെ വിജയസാധ്യതകള്‍ കണ്ടെത്താന്‍കഴിയൂ. ഞാന്‍ ചെയ്യുന്നതൊന്നും ശരിയാകില്ല, എന്നെ ഒന്നിനും കൊള്ളില്ല, എന്ന ചിന്ത മാറ്റിവയ്ക്കുക.

ആ രീതിയിലുള്ള നെഗറ്റീവ് ചിന്ത മാറാത്തിടത്തോളം ഒരു സംരംഭത്തിലും വിജയിക്കില്ല. എപ്പോഴും ശുഭാപ്തിവിശ്വാസം വേണം. ശുഭാപ്തിവിശ്വാസമുള്ളവര്‍ മാത്രമെ വിജയിച്ചിട്ടുള്ളു. നിഷേധാത്മകചിന്ത ഉള്ളവരാരും വിജയംകണ്ടിട്ടില്ല. അവസരം കണ്ടെത്തിയതുകൊണ്ടുമാത്രം വിജയിച്ചുവെന്നു പറയാന്‍കഴിയില്ല. കണ്ടെത്തിയ അവസരങ്ങള്‍ ഉല്‍പ്പന്നങ്ങളാക്കി വപണിയില്‍ ഇറക്കി വിജയം കൊയ്താല്‍ മാത്രമെ അതിന്റെ പൂര്‍ണതയില്‍ എത്തുന്നുള്ളു. പരമാവധി ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വിപണിയില്‍ വില്‍പ്പനടത്തി പണമുണ്ടാക്കണം. മുന്നിട്ടിറങ്ങുന്നവര്‍ എന്നും ഏറ്റെടുക്കുന്ന ഏതു കാര്യവും ശ്രദ്ധാപൂര്‍വം ചെയ്തു വിജയിപ്പിക്കും. ചിട്ടയായ നടത്തിപ്പും ബന്ധപ്പെട്ടവരുമായി ചര്‍ച്ചകളും ആലോചനകളും നടത്തി അവരെ ബോധ്യപ്പെടുത്തി മാത്രമെ അവര്‍ മുന്നോട്ടുപോവുകയുള്ളു. നല്ല സംരംഭകരുടെ വിജയരഹസ്യമെന്നാല്‍ നല്ല അവസരം വന്നപ്പോള്‍ അതിലേക്ക് എടുത്തുചാടിയെന്നതാണ്.

പ്രചോദനവും നൈപുണ്യവും സംരംഭകന്റെ കൈമുതലാണ്. ജനങ്ങളുമായി കൂടുതല്‍ അടുക്കുകയും നല്ല ബന്ധം പുലര്‍ത്തുകയും വേണം. പ്രതിബന്ധങ്ങളെ നേരിടാനുള്ള കഴിവും വേണം. മറിച്ച്, അതൊരു അവസരമായി കാണണം. തിരിച്ചടി എന്നത്, മുന്നോട്ടുള്ള കുതിച്ചുചാട്ടത്തിന്റെ പ്രാരംഭമായുള്ള ഒരുക്കത്തില്‍ കവിഞ്ഞ ഒന്നുമല്ല. പരാജയങ്ങളെ ഒരിക്കലും ഭയക്കാതിരിക്കുക. പോസിറ്റീവ് മനോഭാവം പരാജയത്തോടും പുലര്‍ത്തുക. ആത്മവിശ്വാസവും പോസിറ്റീവ് ചിന്താഗതിയും എനിക്കു കഴിയുമെന്ന ചിന്തയും കഠിനാധ്വാനവും വേണം. വിജയത്തില്‍ കൂടുതല്‍ ആഹ്ലാദിക്കാതിരിക്കുകയും തിരിച്ചടികളിലും നഷ്ടത്തിലും വിഷമിക്കാതിരിക്കുകയും ചെയ്യുന്നവരാണ് നല്ല സംരംഭകര്‍.

കടപ്പാട് ദേശാഭിമാനി.


1992ലെ വിദേശ വ്യാപാര ആക്ട് 7ലാണ് കയറ്റുമതി-ഇറക്കുമതി കോഡി (ഐഇസി)നെപ്പറ്റി നിര്‍വചിക്കുന്നത്. ഇതനുസരിച്ച്ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അനുവദിച്ച ഐഇസി നമ്പര്‍ ഇല്ലാതെ കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യാന്‍പാടില്ല. വിദേശവ്യാപാരവുമായി ബന്ധപ്പെട്ട ഏതുതരത്തിലുള്ള സംരംഭവും ആരംഭിക്കുന്നവര്‍ക്ക് ഐഇസി അത്യാവശ്യമാണ്. മന്ത്രാലയങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സ്വന്തം ആവശ്യത്തിന് കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യുന്നവര്‍ ഇവക്കെല്ലാം ഇളവുണ്ട്. ഐഇസി ലഭിക്കുന്നതിലൂടെ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നതിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറില്‍ ട്രേഡ്, കയറ്റുമതി പ്രോത്സാഹന കൗണ്‍സില്‍, കസ്റ്റംസ് എന്നിവിടങ്ങളില്‍നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കും.

കേരളത്തില്‍ രജിസ്ട്രേഡ് ഓഫീസ് ഉള്ളവയ്ക്കും ലക്ഷദ്വീപിലെ സ്ഥാപനങ്ങള്‍ക്കും (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെ) കൊച്ചിയിലെ കാക്കനാട്ടുള്ള (വിലാസം-5എ, കേന്ദ്രീയ ഭവന്‍, കൊച്ചി-682037) ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഓഫീസില്‍ ഐഇസിക്ക് അപേക്ഷിക്കാം. 2015 ജനുവരിമുതല്‍ അപേക്ഷിക്കാനുള്ള സൗകര്യം ഓണ്‍ലൈനാക്കിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ വെബ്സൈറ്റില്‍നിന്ന് (അജജഋചഉകഇട അചഉ അഅഥഅഅഠ ചകഞഥഅഅഠ എഛഞങ (അചഎ 2അ))അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോറത്തിന്റെ തുടക്കത്തില്‍ അപേക്ഷകന്റെ പാന്‍ നമ്പര്‍, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.

ഏതുതരം സംരംഭമാണ് എന്ന വിഭാഗത്തില്‍ ഉടമസ്ഥതാ സ്ഥാപനം, പങ്കാളിത്ത സംരംഭം, ലിമിറ്റഡ് ലയബിലിറ്റി സ്ഥാപനം, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പബ്ലിക് ലിമിറ്റഡ് കമ്പനി, രജിസ്ട്രേഡ് സൊസൈറ്റി മുതലായവയാണ് വരുന്നത്. സംരംഭം ഉടമസ്ഥതാഅവകാശത്തിലുള്ളതാണെങ്കില്‍ ഉടമസ്ഥന്റെ പേര്, വിലാസം, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. പങ്കാളിത്ത സ്ഥാപനമാണെങ്കില്‍ പാന്‍നമ്പര്‍, രൂപീകരിച്ച തീയതി, പങ്കാളികളുടെ എണ്ണം, അവരുടെയെല്ലാം പാന്‍, ജനത്തീയതി, പൂര്‍ണ വിലാസം, ആധാര്‍കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കണം. കമ്പനിയാണെങ്കില്‍ പാന്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ക്കും പുറമെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ഡയറക്ടറുടെ ഐഡന്റിറ്റി നമ്പര്‍ (ഡിന്‍), ആധാര്‍കാര്‍ഡ് നമ്പര്‍, ഡയറക്ടര്‍മാരുടെ എണ്ണം അവരുടെ പേര്, വിലാസം എന്നിവയും രേഖപ്പെടുത്തണം.അപേക്ഷകന്റെ ഫോട്ടോ (3 ഃ 3 സെ. മീ) ഡിജിറ്റല്‍രൂപത്തിലാക്കണം.

മറ്റു രേഖകളും ഡിജിറ്റലാക്കണം. അപേക്ഷാഫീസ് ആയ 250 രൂപ നെറ്റ് ബാങ്കിങ്ങിലൂടെ താഴെ പറയുന്ന ബാങ്കുകളില്‍ അടയ്ക്കാം. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ആക്സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്.പ്രാദേശിക ഓഫീസുകള്‍ ഐസിഇ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ രൂപത്തില്‍ മാത്രമേ നല്‍കുകയുള്ളു. ഇതിനുള്ള ഫോര്‍മാറ്റ് നല്‍കുമ്പോള്‍ രസീത് എസ്എംഎസ് അല്ലെങ്കില്‍ ഇ-മെയില്‍വഴി അയച്ചുതരും. അതുപോലെത്തന്നെ അപേക്ഷയും മറ്റു രേഖകളും സംബന്ധിച്ച തുടര്‍നടപടി സ്വീകരിച്ചശേഷം ഐഇസിയും ഇ-മെയിലായിത്തന്നെ അയക്കും.

കടപ്പാട് ദേശാഭിമാനി  


സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് അവയുടെ ഘടനയെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാക്കുന്നത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും. കമ്പനികളുടെ ഉടമസ്ഥാവകാശം എങ്ങനെയാകണം എന്നതിനെക്കുറിച്ച് ഇത്തവണ പരിശോധിക്കാം. കമ്പനികള്‍ പ്രധാനമായും പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക് ലിമിറ്റഡ് വിഭാഗത്തില്‍ പെടുന്നവയാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, കാക്കനാട്, എറണാകുളം എന്ന വിലാസത്തിലാണ് ഇവ രജിസ്റ്റര്‍ചെയ്യാന്‍ അപേക്ഷിക്കേണ്ടത്. അതിനായി കമ്പനി സെക്രട്ടറി/ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, അഡ്വക്കറ്റ് എന്നിവരുടെ സേവനം ഉപയോഗിക്കാം. കമ്പനിയില്‍ മിനിമം രണ്ട് അംഗങ്ങളും പരമാവധി 50 അംഗങ്ങളുമാണ് വേണ്ടത്. ഓഹരി കൈമാറ്റംചെയ്യാം. ബാധ്യതകള്‍ ലിമിറ്റഡ് ആണ്. പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ മിനിമം അംഗങ്ങള്‍ ഏഴാണ്.

പരമാവധി എത്ര വേണമെങ്കിലും ആകാം. പേരു സൂചിപ്പിക്കുംപോലെ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പായി (എല്‍എല്‍പി) രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലയബിലിറ്റി ലിമിറ്റഡ് ആണ്. എന്‍എല്‍പിയുടെ പേരുതന്നെ നിയമപരമായി നിലനില്‍ക്കുന്ന ഒരു പ്രത്യേക എന്‍ന്റിറ്റി ആയി കണക്കാക്കാം. ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ചെയ്യുന്നത് രണ്ടു തരത്തിലാണ്. തിരുവിതാംകൂര്‍ കൊച്ചി മേഖലയിലുള്ള സ്ഥാപനങ്ങള്‍ 1955ലെ തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മികസംഘങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനുള്ള ആക്ട് അനുസരിച്ചും, 1960ലെ സംഘങ്ങള്‍ രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ചുമാണ് രജിസ്റ്റര്‍ചെയ്യേണ്ടത്.

ജില്ലാ രജിസ്ട്രാര്‍ക്കാണ് ഇത് രജിസ്റ്റര്‍ചെയ്യുന്നതിനുള്ള അധികാരം. വ്യവസായ സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ചെയ്തു നല്‍കുന്നത് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജരാണ്. വ്യവസായത്തില്‍ പ്രവൃത്തിപരിചയമുള്ള പത്തോ അതിലധികമോ വ്യത്യസ്ത കുടുംബങ്ങളിലെ അംഗങ്ങളാണ് അതിനു യോഗ്യര്‍.

കടപ്പാട് ദേശാഭിമാനി  


കയര്‍വ്യവസായത്തിന്റെ സുഗമമായ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെറുകിട വ്യവസായ മന്ത്രാലയവുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയാണ് കയര്‍ ഉദ്യമി യോജന. ഇതൊരു വായ്പാധിഷ്ഠിത സബ്സിഡി പദ്ധതിയാണ്. ഈ പദ്ധതിപ്രകാരം ഗ്രാമ പ്രദേശങ്ങളിലെ സ്ത്രീകള്‍ക്കും മറ്റു ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവര്‍ക്കും തൊഴിലവസരങ്ങള്‍ വര്‍ധിക്കും. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇതിന്റെ നടത്തിപ്പുചുമതല കയര്‍ ബോര്‍ഡിനാണ്. സംസ്ഥാനാടിസ്ഥാനത്തിലാകട്ടെ കയര്‍ബോര്‍ഡിന്റെ പ്രാദേശിക ഓഫീസുകള്‍, കയര്‍ പ്രോജക്ട് ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയാണ് പദ്ധതിയുടെ ചുമതലവഹിക്കുന്നത്.

കയറും കയറുല്‍പ്പന്നങ്ങളും അവയുടെ ഉല്‍പ്പാദന സംസ്കരണ ഘട്ടങ്ങളില്‍ ആധുനികവല്‍ക്കരിക്കുന്നതുള്‍പ്പെടെ ഈ മേഖലയാകെ ആധുനികവല്‍ക്കരിക്കുക, ചകിരിച്ചോറിന്റെ ഉപയോഗത്തിലൂടെ വരുമാനമുണ്ടാക്കുക, ചകിരിനാരുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, പാഴ്വസ്തുക്കളില്‍നിന്ന് ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവയാണ് ലക്ഷ്യംവയ്ക്കുന്നത്. ഈ പദ്ധതിപ്രകാരം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവ് പരമാവധി 10 ലക്ഷം രൂപവരെ കോമ്പോസിറ്റ് വായ്പയായാണ് ധനകാര്യസ്ഥാപനങ്ങള്‍ നല്‍കേണ്ടത്. ഗുണഭോക്താവിന്റെ വിഹിതം അഞ്ചു ശതമാനം, 55 ശതമാനം ബാങ്ക് വായ്പ, 40 ശതമാനം സര്‍ക്കാര്‍ സബ്സിഡി എന്നിങ്ങനെയാണ് നല്‍കുന്നത്.

18 വയസ്സിനു മുകളില്‍ പ്രായമായ വ്യക്തികള്‍, കമ്പനികള്‍, സ്വയം സഹായസംഘങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, കയര്‍ കോ-സഹകരണ യൂണിറ്റുകള്‍, സംഘടിത ബാധ്യതയുള്ള ഗ്രൂപ്പുകള്‍, ചാരിറ്റബിള്‍ സംഘടനകള്‍ എന്നിവര്‍ക്കെല്ലാം ബാധകമാണ്. വ്യക്തികളുടെ വരുമാനം ധനസഹായം ലഭിക്കുന്നതിനു തടസ്സമല്ല. ചകിരിനാര്, ചകിരി നൂല്‍ എന്നിവപോലെയുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കു മാത്രമേ ഇതിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. അപേക്ഷയോടൊപ്പം താഴെപറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.

1.യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ രേഖകള്‍.

2. കയര്‍വ്യവസായത്തിലുള്ള പരിചയ സര്‍ട്ടിഫിക്കറ്റ്.

3. കയര്‍ബോര്‍ഡില്‍നിന്നു ലഭിച്ച പരിശീലന സര്‍ട്ടിഫിക്കറ്റ്.

4. വാങ്ങാന്‍ ഉദ്ദേശിക്കുന്ന മെഷിനറികളുടെ പെര്‍ഫോമ ഇന്‍വോയിസ്

.5. ജില്ലാ വ്യവസായകേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന എംഎസ്എംഇ ഇഎം പാര്‍ട്ട് 2 അക്നോളജ്മെന്റ്.

6. ചാര്‍ട്ടേഡ് എന്‍ജിനിയര്‍ സര്‍ട്ടിഫൈചെയ്ത വര്‍ക് ഷെഡ്ഡിന്റെ പ്ലാനും എസ്റ്റിമേറ്റും.

7. ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട്.

8 പട്ടികജാതി, പട്ടികവര്‍ഗമാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്.

ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍റിസര്‍വ് ബാങ്ക് ആക്ട് അനുസരിച്ചുള്ള ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, പ്രാദേശിയ ഗ്രാമീണ ബാങ്കുകള്‍, സിജിടിഎംഎസ്ഇയില്‍ അംഗമായിട്ടുള്ള സഹകരണ ബാങ്കുകള്‍ എന്നിവയെല്ലാമാണ് വായ്പ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍. പ്രാദേശീയ തലത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തി തെരഞ്ഞെടുക്കുന്നത് ഒരു കമ്മിറ്റിയാണ്. പ്രസ്തുത കമ്മിറ്റിയില്‍ കയര്‍ ബോര്‍ഡിന്റെ പ്രതിനിധി, ജില്ലാ വ്യവസായകേന്ദ്രം, കയര്‍ പ്രോജക്ട് ഓഫീസ്, പഞ്ചായത്ത് രാജ് സ്ഥാപനം എന്നിവര്‍ അംഗങ്ങളാണ്്. അപേക്ഷ ബാങ്കില്‍ ലഭിച്ചുകഴിഞ്ഞാല്‍ 20 ദിവസത്തിനകം അനുമതി നല്‍കണം. അനുമതി നല്‍കിയില്ലെങ്കില്‍ അതിന്റെ വിശദമായ കാരണങ്ങള്‍ കയര്‍ ബോര്‍ഡിനെയും ഗുണഭോക്താവിനെയും അറിയിക്കണം.

അനുമതി ലഭിച്ചാല്‍ മാര്‍ജിന്‍മണി സബ്സിഡി തുക മുന്‍കൂറായി കയര്‍ ബോര്‍ഡിന്റെ പേരില്‍ സംസ്ഥാനത്തെ നോഡല്‍ ബാങ്കില്‍ പിന്‍വലിക്കുന്നതിനായി നിക്ഷേപിക്കും. ഗുണഭോക്താവിന്റെ അഞ്ചുശതമാനം വിഹിതം തയ്യാറാക്കിയശേഷം ബാങ്ക് ബാക്കി 95 ശതമാനം തുക അനുവദിച്ചുനല്‍കും. അതു പിന്നീട് തവണകളായാണ് ലഭിക്കുക. ഇതനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന എല്ലാ ആസ്തികളും ഇന്‍ഷുര്‍ ചെയ്യണം. വായ്പയ്ക്കുള്ള പലിശ ബാങ്കിന്റെ അടിസ്ഥാനിരക്കിലാകും. മൊറട്ടോറിയം കഴിഞ്ഞ് ഏഴു വര്‍ഷത്തിനകം വായ്പാ തുക തിരിച്ചടയ്ക്കേണ്ടതാണ്. വായ്പയ്ക്ക് സിജിടിഎംഎസ്ഇയുടെ പരിരക്ഷ ലഭിക്കും. ടേം വായ്പയ്ക്ക് ഈടോ ഗ്യാരന്റിയോ ആവശ്യമില്ല. ഇതു നല്‍കി ആറുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കണം. ഗുണഭോക്താക്കള്‍ക്ക് സംരംഭകത്വ പരിശീലനം നിര്‍ബന്ധമാണ്.

ഗുണഭോക്താക്കള്‍ക്കു വേണ്ട വിപണി പിന്തുണ കയര്‍ബോര്‍ഡ് നല്‍കും. അതിനായി രൂപീകരിക്കുന്ന മാര്‍ക്കറ്റിങ് കണ്‍സോര്‍ഷ്യത്തിനും ധനസഹായം നല്‍കും. ഈ രീതിയില്‍ പരമാവധി ഒരുലക്ഷം രൂപവരെ ലഭിക്കും. കൂടാതെ മേളകളിലും പ്രദര്‍ശനങ്ങളിലും പങ്കെടുക്കുന്നതിന് വാടകത്തുക, യാത്രാചെലവ് എന്നിവയെല്ലാം ലഭിക്കും. ഒരുവര്‍ഷം പരമാവധി അഞ്ചു മേളകളില്‍വരെ പങ്കെടുക്കാനാകും. കണ്‍സോര്‍ഷ്യത്തിന് ഓഫീസ്, ഷോറും, ഗോഡൗണ്‍ ഒക്കെ വാടകയ്ക്ക് എടുക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് നിബന്ധനകളോടെ സര്‍ക്കാര്‍ വാടക നല്‍കും. വിവരങ്ങള്‍ക്ക്: കയര്‍ മാര്‍ക്ക് സ്കീം ഓഫീസ്, കയര്‍ ബോര്‍ഡ്, അബാബില്‍ കോംപ്ലക്സ്, ഒന്നാം നില, എസ്ബിടി മുഖ്യ ബ്രാഞ്ചിനു സമീപം, സിസിഎസ്ബി റോഡ്, ആലപ്പുഴ-688011. ഫോണ്‍: 0477-2254325.

കടപ്പാട് ദേശാഭിമാനി  


ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങള്‍ സര്‍ക്കാര്‍തലത്തിലുള്ള ടെന്‍ഡറുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ ചില ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്. എന്നാല്‍, ഇവ നേടിയെടുക്കാനായി ചില വ്യവസ്ഥകള്‍ പാലിക്കുകയും അതിനായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും വേണം.സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പു ഡയറക്ടര്‍ അല്ലെങ്കില്‍ ജില്ലാ വ്യവസായകേന്ദ്രം സാക്ഷ്യപ്പെടുത്തിയ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെയും വ്യവസായ സഹകരണ സൊസൈറ്റികളെയും സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ടെന്‍ഡര്‍ സമര്‍പ്പിക്കുമ്പോള്‍ കെട്ടിവയ്ക്കേണ്ട തുകയില്‍നിന്ന് (നിരതദ്രവ്യം) ഒഴിവാക്കിട്ടുണ്ട്. ഖാദി ഗ്രാമ വ്യവസായ സഹകരണസംഘങ്ങള്‍, രജിസ്റ്റര്‍ചെയ്ത ചാരിറ്റബിള്‍ സൊസൈറ്റികള്‍ എന്നിവയെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയെയും സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട നിരതദ്രവ്യത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനില്‍ (എന്‍എസ്ഐസി) രജിസ്റ്റര്‍ചെയ്ത സൂക്ഷ്മ, ചെറു, ഇടത്തരം സംരംഭങ്ങളെയും കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഇതില്‍നിന്ന് ഒഴിവാക്കും. എന്‍എസ്ഐസിയില്‍ രജിസ്റ്റര്‍ചെയ്ത ഇത്തരം യൂണിറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരതദ്രവ്യത്തിന്റെ കാര്യത്തില്‍ ഈആനുകൂല്യം ലഭിക്കും. അതുപോലെ കേന്ദ്രസര്‍ക്കാ ര്‍ സ്ഥാപനമായ ഡിജിഎസ് ആന്‍ഡ് ഡിയില്‍ രജിസ്റ്റര്‍ചെയ്ത യൂണിറ്റുകള്‍ക്കും നിരതദ്രവ്യം അടയ്ക്കുന്നതില്‍നിന്ന് ഇളവു ലഭിക്കും.

സിഡ്കോയുടെ ചെറുകിട യൂണിറ്റുകള്‍ക്കുള്ള ടെന്‍ഡറുകള്‍ക്കും ഈ ഇളവു ബാധകമാണ്. താഴെപറയുന്ന രീതിയിലുള്ള ഇളവ് കേരളത്തിലെ വ്യവസായ യൂണിറ്റുകള്‍ക്കു നല്‍കും. പ്രാദേശിക, കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആനുകൂല്യം. സര്‍ക്കാര്‍ ഓഹരിയുള്ള വ്യവസായങ്ങള്‍ക്ക് 15 ശതമാനം, മറ്റു വ്യവസായങ്ങള്‍ക്ക് 10 ശതമാനം, രജിസ്റ്റര്‍ചെയ്ത സൊസൈറ്റികള്‍ക്ക് 15 ശതമാനം എന്നിങ്ങനെയാണ് ഇളവ്.പ്രാദേശികതലത്തിലുള്ള ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി മറ്റു ചില ഇളവുകളും നല്‍കുന്നുണ്ട്. സ്വകാര്യമേഖലയിലെ ഇടത്തരം, വന്‍കിട വ്യവസായങ്ങളെ അപേക്ഷിച്ച് അഞ്ചു ശതമാനം വില, ഐഎസ്ഐ സര്‍ട്ടിഫിക്കറ്റുള്ളവയ്ക്ക് അവ ഇല്ലാത്തവയെ അപേക്ഷിച്ച് രണ്ടു ശതമാനം വില എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും നല്‍കും. സംസ്ഥാന സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പിന്‍ രജിസ്റ്റര്‍ചെയ്തവയ്ക്ക് നിരതദ്രവ്യ ഇളവ്, പെര്‍ഫോര്‍മന്‍സ് സെക്യൂരിറ്റി ഇളവ് എന്നിവ ലഭിക്കും.

മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ ഇളവു നല്‍കേണ്ടതില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ഖാദി, കിന്‍ഫ്ര, വൈദ്യുതിബോര്‍ഡ്, ജലഅതോറിറ്റി തുടങ്ങിയവ ചെറുകിട യൂണിറ്റുകള്‍ക്ക് ഈ ഇളവു നല്‍കണം.പെര്‍ഫോര്‍മന്‍സ് സെക്യൂരിറ്റി ഇളവു ലഭിക്കണമെങ്കില്‍ വ്യവസായവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറില്‍ കുറയാത്ത സ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഖാദി സൊസൈറ്റികളും ചാരിറ്റബിള്‍ സൊസൈറ്റികളും ഇതിനായി ഖാദി ബോര്‍ഡ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്.
കടപ്പാട് ദേശാഭിമാനി   


വിവിധ വകുപ്പുകളായ ഫിഷറീസ്, ഡെയ്റി, കയര്‍, കൈത്തറി, സഹകരണം, പട്ടികജാതി പട്ടികവര്‍ഗം, വ്യവസായം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ചെയ്യാം. ഒരു വ്യവസായ സഹകരണസംഘമെന്നാല്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ ഏതെങ്കിലും സൂക്ഷ്മ, ചെറു സംരംഭമായോ, കരകൗശല വ്യവസായമോ ആരംഭിച്ച് ആകെയുള്ള അംഗങ്ങളില്‍ 90 ശതമാനത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും ലാഭവിഹിതം പങ്കുവയ്ക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായത്തില്‍ പ്രവൃത്തിപരിചയമുള്ള പത്തോ അതിലധികമോ തൊഴിലാളി അംഗങ്ങള്‍ ഉണ്ടാകണം. 1969ലെ കേരളാ സഹകരണ നിയമം അനുസരിച്ച് രജിസ്റ്റര്‍ചെയ്തതാവണം.

ഇത്തരം സഹകരണസംഘങ്ങളാണ് വ്യവസായ സഹകരണ സംഘങ്ങള്‍. വ്യവസായ സഹകരണ സംഘത്തിന്റെ ജില്ലാ രജിസ്ട്രാര്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജരാണ്. കയര്‍വ്യവസായ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നത് അതത് സ്ഥലത്തെ കയര്‍ പ്രോജക്ട് ഓഫീസറാണ്. സംസ്ഥാന അടിസ്ഥാനത്തില്‍ കയര്‍ വികസന ഡയറക്ടറാണ് രജിസ്ട്രാര്‍. മിനി വ്യവസായ എസ്റ്റേറ്റുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന യൂണിറ്റുകള്‍ ചേര്‍ന്ന് ജില്ലാ അടിസ്ഥാനത്തില്‍ മിനി വ്യവസായ എസ്റ്റേറ്റ് സഹകരണസംഘം രജിസ്റ്റര്‍ചെയ്ത് അവരുടെ മേല്‍നോട്ടത്തില്‍ മിനി വ്യവസായ എസ്റ്റേറ്റുകളുടെ പുരോഗതിക്കുവേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണംചെയ്തു നടപ്പാക്കാം. അവര്‍ക്ക് വ്യവസായത്തിനുവേണ്ടി സ്ഥലം വാങ്ങി ഡെവലപ്ചെയ്ത പുതിയ സംരംഭകര്‍ക്കോ, നിലവിലുള്ള സംരംഭകര്‍ക്ക് വിപുലീകരണത്തിനോ നല്‍കാനാകും. മേല്‍പ്പറഞ്ഞപ്രകാരം ഏതെങ്കിലും വ്യവസായത്തില്‍ പ്രവര്‍ത്തി പരിചയമുള്ള പത്തോ അതിലധികമോ വ്യത്യസ്ത കുടുംബത്തിലെ അംഗങ്ങള്‍ വ്യവസായ സഹകരണസംഘം രൂപീകരിക്കുന്നതിന്റെ മൂന്നോടിയായി യോഗം വിളിച്ചുകൂട്ടേണ്ടതാണ്.

ഈ യോഗത്തെ പ്രൊമോട്ടര്‍മാരുടെ യോഗമെന്നു വിളിക്കുന്നു. ഈ സമിതി തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായ സഹകരണ സംഘത്തിന്റെ ഉദ്ദേശ്യങ്ങളും പ്രവര്‍ത്തനലക്ഷ്യവും തയ്യാറാക്കുക, ഉദ്ദേശ്യങ്ങളും പ്രവര്‍ത്തനലക്ഷ്യവും കൈവരിക്കാന്‍വേണ്ടിയുള്ള പദ്ധതിയുടെ രൂപരേഖ അഥവാ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക, പ്രൊമോര്‍ട്ടര്‍മാരുടെ കമ്മിറ്റിയെ തെരഞ്ഞെടുക്കുക, ആവശ്യമുള്ള മറ്റു തീരുമാനങ്ങളെടുക്കുക എന്നിവയാണ് ചെയ്യേണ്ടത്. പ്രൊമോട്ടര്‍മാരുടെ യോഗം വിളിക്കുന്നതിനും ആവശ്യമായ മറ്റു സഹായസഹകരണങ്ങള്‍ക്കും ജില്ലാ വ്യവസായകേന്ദ്രങ്ങളിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍, കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെ സമീപിക്കാവുന്നതാണ്. ചീഫ് പ്രൊമോട്ടര്‍, ബൈലാപ്രകാരം അംഗങ്ങളില്‍നിന്ന് ഓഹരി തുകയും പ്രവേശന ഫീസും പിരിക്കേണ്ടതാണ്. ഇങ്ങനെ പിരിക്കുന്ന തുക അതത് സ്ഥലത്തെ ജില്ലാ സഹകരണ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കണം. സംഘം രജിസ്റ്റര്‍ചെയ്യുന്നതിനുവേണ്ടി നിശ്ചിത അപേക്ഷാഫോറത്തില്‍ എല്ലാ അംഗങ്ങളും ഒപ്പിട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ രജിസ്ട്രാര്‍ക്ക് (ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാര്‍) സമര്‍പ്പിക്കേണ്ടതാണ്.

കടപ്പാട് ദേശാഭിമാനി 


1951ലെ വ്യവസായ ആക്ടിലെ പട്ടിക കക പ്രകാരം താഴെ പറയുന്ന വ്യവസായങ്ങള്‍ ആരംഭിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണം.

1. മദ്യോല്‍പ്പന്നങ്ങളുടെ ഡിസ്റ്റിലേഷനും ബ്രൂവിങ്ങും.

2. പുകയില അനുബന്ധ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം.

3. എല്ലാവിധ പ്രതിരോധ ഉപകരണങ്ങളുടെയും ഇലക്ട്രോണിക്എയ്റോസ്പേസ് ഉപകരണങ്ങളുടെയും നിര്‍മാണം.

4. വെടിമരുന്നുപോലുള്ള ഇന്‍ഡസ്ട്രിയല്‍ എക്സ്പ്ലോസീവ് ഉല്‍പ്പന്നങ്ങള്‍.

5. ഹാനികരമായ കെമിക്കലുകള്‍.6. മരുന്നുകളും മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും.

1991ല്‍ എട്ട് വന്‍കിട വ്യവസായങ്ങളെ പൊതുമേഖലയ്ക്കു മാത്രമായി മാറ്റിയിരുന്നു. ഇന്ന് അത് മൂന്നാക്കി ചുരുക്കി.1. ആണവ ഊര്‍ജം.2.യുദ്ധോപകരണങ്ങള്‍, വെടിക്കോപ്പ്, പ്രതിരോധ സജ്ജീകരണങ്ങള്‍, യുദ്ധക്കപ്പല്‍, യുദ്ധവിമാനം.3. റെയില്‍ ഗതാഗതം.നിര്‍ബന്ധിത വ്യവസായ ലൈസന്‍സില്‍നിന്ന് താഴെപറയുന്നവയെ ഒഴിവാക്കിയിട്ടുണ്ട്. 1. പൊതുമേഖലയ്ക്കു മാത്രമായി റിസര്‍വ്ചെയ്ത വ്യവസായങ്ങള്‍.2. നിര്‍ബന്ധിത ലൈസന്‍സിന് ആവശ്യമുള്ളവയുടെ കീഴില്‍വരുന്ന വ്യവസായങ്ങള്‍.3. ചെറുകിടമേഖലയ്ക്കു മാത്രമായുള്ള ഉല്‍പ്പന്നങ്ങള്‍.2006ലെ MSME Development Act  അരേ നുമുമ്പ് ഇടത്തരം വ്യവസായങ്ങള്‍ആരംഭിക്കണമെങ്കില്‍ IEM (Industries Entrepreneurs Memorandum)കേന്ദ്രസര്‍ക്കാരില്‍ ഫയല്‍ചെയ്യണമായിരുന്നു. അരേ നുശേഷം ജില്ലാ വ്യവസായകേന്ദ്രങ്ങളില്‍ MSME EM Acknowledgement അപേക്ഷ ഫയല്‍ചെയ്താല്‍ മതി.

MSME (Micro, Small, Medium Enterprise) EM (Entrepreneurs Memorandum) Part I & IIഫയല്‍ചെയ്ത് Acknowledgement വാങ്ങുന്നത് ഒരു ലീഗല്‍ റൈറ്റ് അല്ല. കേന്ദ്ര/സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ MSME EM Acknowledgement  ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെ എന്റര്‍പ്രണേഴ്സ് സപ്പോര്‍ട്ട് സ്കീം പ്രകാരമുള്ള സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട്, ഇന്‍വെസ്റ്റ്മെന്റ് സപ്പോര്‍ട്ട്, ടെക്നോളജി സപ്പോര്‍ട്ട് ഇവയൊക്കെ ലഭിക്കണമെങ്കില്‍ MSME EM  I/II  അക്നോളജ്മെന്റ് നിര്‍ബന്ധമാണ്. അതുപോലെ അക്ഷയപോലുള്ള ഐടി അനുബന്ധ സേവന യൂണിറ്റുകള്‍ക്കും കംപ്യൂട്ടര്‍ കണ്‍സള്‍ട്ടന്‍സി സേവന യൂണിറ്റുകള്‍ക്കും വൈദ്യുതിചാര്‍ജില്‍ ഇളവു ലഭിക്കുന്നതിന് മേല്‍പ്പറഞ്ഞ അക്നോളജ്മെന്റ് ആവശ്യമാണ്.

കടപ്പാട് ദേശാഭിമാനി  


ഐഇ കോഡില്ലാതെ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ കയറ്റുമതിയും ഇറക്കുമതിയും നടത്താന്‍കഴിയില്ല. ഈ കോഡ് നമ്പര്‍ നല്‍കുന്നത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ ഓഫീസുണ്ട്. തിരുവനന്തപുരത്തെ ഓഫീസിന്റെ അധികാരപരിധി പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളാണ്. കൊച്ചി ഓഫീസിനു കീഴില്‍ മറ്റു ജില്ലകളും, ലക്ഷദ്വീപുമാണുള്ളത്. ഐഇസി എന്നത് 10 അക്കമുള്ള ലളിതമായ കോഡാണ്.

ചില വിഭാഗം കയറ്റുമതി-ഇറക്കുമതികളെ ഈ കോഡ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വന്തം ഉപയോഗത്തിന് സാധനങ്ങള്‍ കയറ്റുമതി/ഇറക്കുമതി ചെയ്യുന്നവര്‍, 25,000 രൂപയ്ക്ക് താഴെയുള്ള സാധനങ്ങള്‍ നേപ്പാളില്‍നിന്ന് കയറ്റുമതി/ഇറക്കുമതി ചെയ്യുന്നവര്‍, 25,000 രൂപയ്ക്ക് താഴെയുള്ള സാധനങ്ങള്‍ മ്യാന്‍മര്‍ അതിര്‍ത്തികളില്‍നിന്ന് കയറ്റുമതി/ഇറക്കുമതി ചെയ്യുന്നവരൊക്കെയാണ് കോഡ് എടുക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്.അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.1. പാന്‍കാര്‍ഡിന്റെ കോപ്പി അല്ലെങ്കില്‍ ആദായനികുതി വിഭാഗത്തില്‍നിന്നുള്ള പാന്‍ അനുവദിച്ചുള്ള കത്തിന്റെ കോപ്പി നല്‍കിയതായാലും മതി.

ഒരു പാനില്‍നിന്ന് രണ്ട് ഐഇസി നല്‍കില്ല. 2. കറന്റ് അക്കൗണ്ട്3. ബാങ്കേഴ്സ് സര്‍ട്ടിഫിക്കറ്റ്4. അപേക്ഷാഫീസ് 250 രൂപ5. പുതിയ ഐഇസി കോഡ് ഇഷ്യുചെയ്യാനായി കമ്പനിയുടെ ലെറ്റര്‍ഹെഡ്.6. നിര്‍ദിഷ്ട ഫോറത്തില്‍ രണ്ടു സെറ്റ് അപേക്ഷാഫോറം7. രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ. അത് ബാങ്ക് മാനേജര്‍ അറ്റസ്റ്റ്ചെയ്യണം.8. 25 രൂപ സ്റ്റാമ്പൊട്ടിച്ച് വിലാസം എഴുതിയ കവര്‍ അല്ലെങ്കില്‍ 100 രൂപ സ്പീഡ് പോസ്റ്റിനുള്ള ചെലാന്‍/ഡിഡി. ഉല്‍പ്പാദകന്‍ കയറ്റുമതിചെയ്യുന്നുണ്ടെങ്കില്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്ന എന്റര്‍പ്രണേഴ്സ് മെമ്മോറാണ്ടം അക്നോളഡ്ജ്മെന്റ്, പങ്കാളിത്ത സ്ഥാപനമാണെങ്കില്‍ ഡീഡിന്റെ കോപ്പി, കമ്പനിയാണെങ്കില്‍ മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷന്‍ എന്നിവ സമര്‍പ്പിക്കണം.

ഐഇ കോഡ് പരിഷ്കരിക്കണമെങ്കില്‍ അപേക്ഷയിലെ എ, സി, ഡി എന്നിവ പൂരിപ്പിച്ച് അതോടൊപ്പം സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെങ്കില്‍ ഉടമസ്ഥന്റെ ജനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മുമ്പു ലഭിച്ച ഐഇ കോഡിന്റെ വിവരങ്ങള്‍, കമ്പനിയാണെങ്കില്‍ ഇന്‍കോര്‍പറേഷന്റെ തീയതി, മറ്റുള്ളവര്‍ക്ക് സ്ഥാപന രൂപീകരണ തീയതി. ഈ അപേക്ഷ 60 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുകയാണെങ്കില്‍ പ്രത്യേക ഫീസ് വേണ്ട.സാധാരണ അപേക്ഷ സമര്‍പ്പിച്ച് രണ്ടു പ്രവൃത്തിദിവസത്തിനുള്ളില്‍ ഐഇസി കോഡ് നല്‍കും.

വിവരങ്ങളറിയാന്‍ http://dgft.gov.in/ie status.html ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കാം. ഓണ്‍ലൈനിലൂടെ ഡ്യൂപ്ലിക്കേറ്റ് ഐഇസി കോഡിന് അപേക്ഷിക്കാന്‍കഴിയില്ല. ഐഇസി അപ്ലിക്കേഷന്‍dgft.gov.in   ല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഐഇസി കോഡ് ഉണ്ടെങ്കില്‍ ഉഏഎഠ, DGFT, Customs, Export Promotional Councils   എന്നിവയില്‍നിന്നുള്ള നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും.കൊച്ചി ഓഫീസ് വിലാസം: The Joint Director of Foreign Trade, A Block, 5th Floor, Kendriya Bhavan, Kakkanad, Kochi 682 037, Phone: 0484- 2427397.
കടപ്പാട് ദേശാഭിമാനി 


ഒരു വ്യവസായസംരംഭം ആരംഭിക്കുന്നതിന് പല ലൈസന്‍സുകളും ക്ലിയറന്‍സുകളും നിര്‍ബന്ധമാണ്. അതില്‍ ഏറ്റവും പ്രധാനം ഗ്രാമ/മുനിസിപ്പല്‍/കോര്‍പറേഷനില്‍നിന്നു ലഭിക്കേണ്ട അനുമതി പത്രമാണ്. അതു ലഭിക്കണമെങ്കില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്, അഗ്നിശമനസേനാ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള അനുമതിപത്രത്തിനു പുറമെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍നിന്ന് ഡി ആന്‍ഡ് ഒ ലൈസന്‍സ്, ടൗണ്‍പ്ലാനിങ്ങില്‍നിന്നുള്ള അനുമതി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍നിന്നള്ള ലൈസന്‍സ്, വനംവകുപ്പിന്റെ അനുമതി, ഭൂഗര്‍ഭജല വകുപ്പിന്റെ അനുമതി തുടങ്ങിയവയില്‍ പലതും നല്‍കണമെന്നുണ്ട്. ഇതില്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് രണ്ടു രീതിയിലുള്ള അനുമതിപത്രങ്ങളാണ് നല്‍കുന്നത്.

ഒന്ന്: സംരംഭം ആരംഭിക്കുന്നതിനു മുമ്പ് സ്ഥലത്തിന്റെ അനുയോജ്യത പരിശോധിച്ചു നല്‍കുന്ന അനുമതിയാണ്. ഇതിന്റെ കാലാവധി സാധാരണ മൂന്നുവര്‍ഷമാണ്. പ്രവര്‍ത്തനാനുമതി: പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നല്‍കുന്ന അനുമതിയാണിത്. ഇതും മൂന്നുവര്‍ഷത്തേക്കു നല്‍കാം. കാലാവധി തീരുന്നതിന് മൂന്നുമാസം മുമ്പ് വീണ്ടും ബോര്‍ഡില്‍ അപേക്ഷിച്ച് അനുമതിപത്രം പുതുക്കിവാങ്ങണം. അല്ലാത്തപക്ഷം പിഴ ഈടാക്കും. വ്യവസായസ്ഥാപനങ്ങള്‍ ഫോം നമ്പര്‍ കഢഅ/1അ യിലാണ് അപേക്ഷ നല്‍കേണ്ടത്. എ4 സൈസ് പേപ്പറില്‍ സ്ഥാപനത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുടെ സ്ഥാനം രേഖപ്പെടുത്തിയ പ്ലാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടാതെ ജലസ്രോതസ്സുകളും റോഡുകളും മാപ്പില്‍ കാണിച്ചിരിക്കണം. ക്രഷര്‍യൂണിറ്റാണെങ്കില്‍ 200 മീറ്റര്‍ ചുറ്റുളവിലുള്ള മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പ്ലാനില്‍ കാണിച്ചിരിക്കണം. ഉല്‍പ്പാദനപ്രക്രിയ വിശദീകരിക്കുന്ന ചാര്‍ട്ടും അസംസ്കൃത പദാര്‍ഥങ്ങള്‍മുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ കാണിക്കുന്ന ചിത്രം, മലിനജല ശുദ്ധീകരണ സംവിധാനത്തിന്റെ പൂര്‍ണവിവരം അടങ്ങുന്ന ഡയഗ്രം, അളവുകള്‍, വിശദീകരണം എന്നിവ അപേക്ഷയോടൊപ്പം ഉണ്ടാകണം.

മലിനീകരണത്തിന്റെ തോതനുസരിച്ച് സംരംഭങ്ങളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. മുടക്കുമുതലിന്റെ അടിസ്ഥാനത്തില്‍ അനുമതിപത്രത്തിനുള്ള ഫീസും നിശ്ചയിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ മുടക്കുമുതല്‍ നിശ്ചയിക്കുന്നത് സ്ഥാപനത്തിനാവശ്യമായ ഭൂമിയുടെ വില, കെട്ടിടത്തിന്റെ ചെലവ്, മെഷീനറികളുടെ വില എന്നിവ ചേര്‍ത്താണ്. ഒരുകോടി രൂപമുതല്‍ അഞ്ചുകോടി രൂപവരെ സ്ഥിരമൂലധനം വരുന്ന സംരംഭത്തിന് റെഡ് വിഭാഗത്തിലാണെങ്കില്‍ 20,000 രൂപയും ഓറഞ്ച് വിഭാഗത്തിലാണെങ്കില്‍ 17,000 രൂപയും ഗ്രീന്‍ വിഭാഗത്തിലാണെങ്കില്‍ 14,000 രൂപയുമാണ് ഫീസ്.സിമന്റ്, ഡിസ്റ്റിലറി, ടാനറി, കടലാസ് നിര്‍മാണം, ഓയില്‍ റിഫൈനറി, പഞ്ചസാര ഫാക്ടറി, ഫെര്‍ട്ടിലൈസര്‍, തെര്‍മല്‍ പവര്‍പ്ലാന്റ് തുടങ്ങിയവ റെഡ്വിഭാഗത്തിലും പൊടിമില്‍ കോപ്പ്, കീടനാശിനി, പ്ലൈവുഡ് ആന്‍ഡ് ബോര്‍ഡ് നിര്‍മാണം, മത്സ്യസംസ്കരണം മുതലായവ ഓറഞ്ച് വിഭാഗത്തിലും വസ്ത്രനിര്‍മാണം, ഐസ്ക്രീം, ലഘു എന്‍ജിനിയറിങ്, മിനറല്‍വാട്ടര്‍, ബേക്കറി നിര്‍മാണം, കളിപ്പാട്ടങ്ങള്‍, പ്രിന്റിങ് പ്രസ്, റബര്‍ ഉല്‍പ്പന്നം, ചെരിപ്പ്നിര്‍മാണം, ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക്കല്‍ വിഭാഗം ഇവയെല്ലാം ഗ്രീന്‍വിഭാഗത്തിലും പെടും.
കടപ്പാട് ദേശാഭിമാനി  

Popular Posts